കടുത്തുരുത്തി: കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിന് കൊടിയേറി. വികാരി ഫാ. ഡോ. സൈറസ് വേലംപറമ്പില്‍ കാര്‍മികത്വം വഹിച്ചു. എട്ട് നോമ്പോടെ ഒന്നിന് ആരംഭിച്ച ദൈവ മാതാവിന്റെ ജനനത്തിരുനാള്‍ 13ന് സമാപിക്കും. ഇന്ന് രാവിലെ 6.10ന് തിരുസ്വരൂപങ്ങള്‍ പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും.
6.15ന് വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം 4.30ന് പാട്ടുകുര്‍ബാന, സന്ദേശം-ഫാ. ജോസഫ് നെടുനിലം, 6.45ന് പ്രദക്ഷിണം, 7.45ന് ലദീഞ്ഞ്-വിശുദ്ധ റീത്ത കപ്പേളയില്‍, 8.45ന് പള്ളിയില്‍ സമാപനാശീര്‍വാദം.
പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ 5.30നും ഏഴിനും വിശുദ്ധ കുര്‍ബാന, പത്തിന് തിരുനാള്‍ കുര്‍ബാന, സന്ദേശം-ഫാ. ഡിനില്‍ പുല്ലാട്ട് വിസി, തുടര്‍ന്ന് പ്രദക്ഷിണം.